തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

നഷ്ട സ്വപ്നം(കവിത)

(വര്‍ഷങ്ങള്‍ക്കു മുമ്പ് ടി.ടി.സി.ക്ക് പഠിക്കുമ്പോള്‍ എഴുതിയ ഒരു 'കവിത' അധ്യാപക ദിനമായ ഇന്ന് ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌ ആയി പ്രസിദ്ധീകരിക്കട്ടെ....അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കൂട്ടിചേര്‍ത്തതാണ്  അവസാനത്തെ നാലു വരികള്‍.)     
                        നഷ്ട സ്വപ്നം 
എന്റെ ഗ്രാമത്തിലെ 
എന്റെ കുടിലിലെ 
എന്റെ മുറിയില്‍വെച്ചന്ന്
സുന്ദരമാമെന്റെ  കൊച്ചു സ്വപ്നങ്ങളെ 
താരാട്ടു പാടിയുറക്കി 
ഞാന്‍,താരാട്ടു പാടിയുറക്കി...
       ആതുരസേവന തല്‍പ്പരനായൊരു
       ഡോക്ടറാകാന്‍ ഞാന്‍ കൊതിച്ചു 
       പക്ഷെ-
       ജീവിതമാകുന്ന കരകാണാ കടലില്‍ ഞാന്‍ 
       കൈകാലിട്ടടിച്ചപ്പോള്‍ 
       ആദ്യമായ് കണ്ടൊരാ കരയിലേക്ക് 
       ആവേശത്തോടെ  ഞാന്‍ നീന്തി.....
അതെ, 
വാധ്യാരു ട്രെയിനിങ്ങി-
നട്മിഷന്‍ കത്തുമായ്
പോസ്റ്റുമാന്‍ വന്നൊരാ ദിവസം
സുന്ദരമാമെന്റെ  കൊച്ചു സ്വപ്നങ്ങളെ 
താരാട്ടു പാടിയുറക്കി 
ഞാന്‍, താരാട്ടു പാടിയുറക്കി...
ഡോക്ടരായീടാന്‍ കൊതിച്ച ഞാനങ്ങനെ
കൊച്ചു വാദ്ധ്യാരായി മാറി
       ...............................................................
      വര്‍ഷങ്ങളേറെക്കഴിഞ്ഞോരീവേളയില്‍
      അറിയുന്നു ഞാനുമാ സത്യം 
      മറ്റേതു ജോലിയെക്കാളും മഹത്തരം
      അധ്യാപനം എന്ന സത്യം!   
        

























       







2 അഭിപ്രായങ്ങൾ:

  1. 1981 ല്‍ എസ്.എസ്.എല്‍.സി.പരീക്ഷ നല്ല രീതിയില്‍ പാസ്സായി സെക്കണ്ട് ഗ്രൂപ്പ് എടുത്ത് പയ്യന്നൂര്‍ കോളേജില്‍ ചേരുമ്പോള്‍ മനസ്സില്‍ ഉണ്ടായ മോഹം,പഠിച്ച് ഡോക്ടര്‍ ആകണം എന്ന് തന്നെയായിരുന്നു.. എന്നാല്‍ മാതാ പിതാക്കളുടെ സാമ്പത്തിക സ്ഥിതി വെച്ച് നോക്കുമ്പോള്‍ ആ മോഹം, അതിമോഹം തന്നെയാണെന്ന് വൈകാതെ ഞാന്‍ തിരിച്ചറിഞ്ഞു..എത്രയും വേഗത്തില്‍ ഒരു ജോലി സമ്പാദിക്കാനുള്ള എളുപ്പവഴി ടി.ടി.സി.ക്ക് ചേരലാണെന്ന് പലരില്‍ നിന്നും ഞാന്‍ മനസ്സിലാക്കി....അങ്ങനെ സ്വപ്നങ്ങ ളോട് വിട പറഞ്ഞ് ജീവിത യാഥാര്‍ത്യങ്ങളുമായി പൊരുത്തപ്പെടാന്‍ മനസ്സിനെ പാകപ്പെടുത്തി....എടുത്ത തീരുമാനം പൂര്‍ണമായും ശരിയായിരുന്നു വെന്ന് കാലം തെളിയിച്ചു...കുടുംബത്തിന്റെ ഉത്തര വാദിത്തം ഏറ്റെടുക്കാനും അല്ലലില്ലാതെ മുന്നേറാനും അതുവഴി എനിക്ക് കഴിഞ്ഞു...ഞാന്‍ തെരഞ്ഞെടുത്ത പ്രൊഫഷന്‍ എന്തു കൊണ്ടും എനിക്ക് അനുയോജ്യം ആയിരുന്നു...എല്ലാ അര്‍ത്ഥത്തിലും...പേരിനോടൊപ്പം 'മാഷ്‌' ഇല്ലാത്ത നാരായണനെ ആരറിയാന്‍?

    മറുപടിഇല്ലാതാക്കൂ
  2. അതെ മാഷേ... അധ്യാപനം അതൊരു അനുഭൂതിയാണ്. അനിര്‍വചനീയമായ ഒരനുഭൂതി..... അധികനാളത്തെ അനുഭവമില്ലെങ്കിലും ഞാനും അറിയുന്നു അതിന്റെ തീവ്രത. കുരുന്നുകളുടെ കൂട്ടുകൂടി അവരുടെ കളികൊഞ്ചലുകള്‍കേട്ട് നടക്കുമ്പോള്‍ മനസങ്ങനെ പാറി നടക്കും....

    മറുപടിഇല്ലാതാക്കൂ