[വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രയാണം ആരംഭിച്ച പദയാത്രകളില്‍ ഒന്നില്‍ ആദ്യ ദിവസം പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവം ഏറെ ആവേശകരമായിരുന്നു...പദയാത്രയില്‍ പങ്കാളികളാകാനും,സ്വീകരണങ്ങള്‍ നല്‍കാനും ജീവിതത്തിന്റെ നാനാ തുറകില് പെട്ട ആളുകള്‍ ഒഴുകിയെത്തിയത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി......പദയാത്രയുടെ സന്ദേശവുമായി പൊരുത്തപ്പെടും എന്ന് തോന്നുന്ന കുറച്ചു വരികള്‍(മുദ്രാ ഗീതങ്ങള്‍) ഇവിടെ കുറിച്ചിടുകയാണ്... വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ...]
'ഒരുമയോടെ നീങ്ങിടാം...പുതിയ കേരളത്തിനായ്...'
ഐക്യകേരളം പിറന്ന,നാള്‍മുതല്‍ തുടങ്ങിനാം
കേരളത്തിന് വികസനം..സാധ്യമാക്കും ചിന്തകള്‍
കേരളം തെരഞ്ഞെടുത്ത ഭരണകൂടമാദ്യമായ്..
കൊണ്ടുവന്നു ഓര്‍ഡിനന്‍സ് കുടിയിറക്ക് നിര്‍ത്തുവാന്‍
ജന്മിതന്റെ മണ്ണതില്‍..കൂരവെച്ചു കഴിയുവോര്‍
രണ്ടു സെന്റിനുടമയായ്,കുടികിടപ്പ് സാധ്യമായ്.
(ഐക്യകേരളം...)
ജന്മി നാടുവാഴി ഭൂ പ്രഭുത്വമൊക്കെ മാറ്റി നാം.
മര്‍ത്യ മോചനത്തിനായി സമരപാത തീര്‍ത്തു നാം.
കര്‍ഷകര്‍ക്കു ഭൂമി നല്കി, പുതുചരിത്രമെഴുതി നാം,
അടിമ,ഉടമ യായതിന് ചരിത്രമാണതോര്ക്കുക..
(ഐക്യകേരളം...)
സ്വന്തമായ ഭൂമിയില്‍... കൃഷിയിറക്കി കര്ഷകന്,
നൂറുമേനി വിളയുവാന്‍,വിയര്‍പ്പൊഴുക്കി കര്ഷകന്.
വിത്തെറിഞ്ഞു കര്ഷകന്..വളവുമിട്ടു കര്ഷകന്,
വിത്തെറിഞ്ഞ കൈകള്‍തന്നെ വിളവെടുത്തു സ്വന്തമായ്..
(ഐക്യകേരളം...)
വികസന പ്രതീക്ഷകള്‍...പൂത്തുലഞ്ഞ നാളതില്‍
മുണ്ടശ്ശേരി കൊണ്ടുവന്നു,വിദ്യ തന്റെ കൈത്തിരി.
അക്ഷരം പഠിക്കുവാന്‍...അറിവുനേടി വളരുവാന്‍,
ആയിരങ്ങള്‍ പാഠശാല,തേടിയെത്തി മെല്ലവേ..
ഏറെ ദൂരം താണ്ടിടാതെ പാഠശാലയെത്തിടാം,
ഒറ്റബെഞ്ചിലൊരുമയോടെ,തോളു ചേര്ന്നിരുന്നിടാം.
ചില്ലിക്കാശു നല്കിടാതെ,വിദ്യ അഭ്യസിച്ചിടാം...
'വിദ്യ' എന്ന ധനവുമായ്..ശാല വിട്ടിറങ്ങിടാം .
(ഐക്യകേരളം..)
കര്‍ഷകര്‍ക്കു ഭൂമി നല്കി, കൈ പിടിച്ചുയര്‍ത്തുവാന്‍,
കുട്ടികള്‍ക്ക് വിദ്യ നല്കി കൂരിരുട്ടകറ്റുവാന്...
കേരളം തെളിച്ച പഴയ, വഴികള്‍ നമ്മളോര്‍ക്കണം,
പുതിയ തലമുറയ്ക്കു പഴയ, കഥകള്‍ നമ്മള് പകരണം.
(ഐക്യകേരളം..)
പോയകാല കേരളം,കൈവരിച്ച നന്മകള്
തേച്ചു മായ്ച്ചു കളയുവാന്‍..അനുവദിക്കയില്ല നാം.
ഒരുമയോടെ നീങ്ങിടാം...പുതിയ സംഘശക്തിയായ്,
ഒത്തു ചേര്‍ന്നു പൊരുതിടാം..പുതിയ കേരളത്തിനായ്.
(ഐക്യകേരളം...)
ഇല്ല,നമ്മളനുവദിക്കയില്ല കുന്നിടിക്കുവാന്‍..
അനുവദിക്കയില്ല നമ്മള് വയല്‍ നികത്തുവാനിനി.
മണലെടുത്ത് വെള്ളമൂറ്റി,പുഴകളെ ത്തകര്‍ക്കുവാന്‍
ഇല്ല, നമ്മളനുവദിക്ക യില്ലയീക്കൊടും ചതി
(ഒരുമയോടെ...)
കുന്നിടിച്ച് വയല്‍ നികത്തി 'ഫ്ലാറ്റ്' കെട്ടി പ്പൊക്കുവാന്
കര്‍ഷകന്റെ ഭൂമിയാകെ കുത്തകയ്ക്ക് നല്കുവാന്
കുട്ടികളുടെ സ്കൂളുകള്‍... കോര്‍പ്പറേറ്റി നേകുവാന്
കച്ച കെട്ടിയെത്തിടുന്നു പുതിയ ലോക ശക്തികള്‍
ഇല്ല നമ്മളനുവദിക്കയില്ല കുന്നിടിക്കുവാന്‍
അനുവദിക്കയില്ല നമ്മള് വയല്‍ നികത്തുവാനിനി..
ഇല്ല നമ്മള് നല്കുകില്ല, ഭൂമി കുത്തകയ്ക്കിനി ..
അനുവദിക്കയില്ല നമ്മള് വിദ്യ വില്‍ക്കുവാനിനി..
ഐക്യകേരളം പിറന്ന നാള് മുതല്‍ തുടങ്ങി നാം,
കേരളത്തിന് വികസനം സാധ്യമാക്കും ചിന്തകള്‍
കേരളം തെളിച്ച പഴയ വഴികള്‍ നമ്മളോര്‍ക്കണം
പുതിയ തലമുറയ്ക്ക് പഴയ കഥകള്‍ നമ്മള് പകരണം
പോയകാല കേരളം,കൈവരിച്ച നന്മകള്
തേച്ചു മായ്ച്ചു കളയുവാന്‍..അനുവദിക്കയില്ല നാം.
ഒരുമയോടെ നീങ്ങിടാം...പുതിയ സംഘശക്തിയായ്,
ഒത്തു ചേര്‍ന്നു പൊരുതിടാം..പുതിയ കേരളത്തിനായ്.
[ഒയോളം നാരായണന് ]
കേരളത്തിന് നഷ്ടപ്പെട്ട ചാരുത വീണ്ടെടുക്കാൻ നാമെല്ലാം പ്രതിജ്ഞാബദ്ധരാണ്... നല്ല കവിത
മറുപടിഇല്ലാതാക്കൂഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പൂമുഖത്തു കോറിയിട്ട ഈ നല്ല വരികള്‍ക്ക് നന്ദി,
മറുപടിഇല്ലാതാക്കൂ