ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

'സാധു മനുഷ്യന്‍'

കവിത 
                                            'സാധു മനുഷ്യന്‍' 
             
                    തീവണ്ടിയാത്രയ്ക്കിടയില്‍ ഞാനിന്നലെ  
               പതിവുപോല്‍ കണ്ടു,ആ 'സാധു മനുഷ്യനെ'
               ഇരുകൈകളാലൂന്നുവടിയും പിടിച്ചുകൊ-
               ണ്ടൊരു കാലില്‍ നീങ്ങുമാ സാധു മനുഷ്യനെ.
                              'പാറിപ്പറക്കുന്ന നര വീണ മുടിയും 
                              വെള്ളി രോമങ്ങളാല്‍ മിന്നുന്ന താടിയും
                              കീറിപ്പറിഞ്ഞൊരു  ലുങ്കിയും ബനിയനും 
                              നീട്ടിയ കയ്യിലൊരു പൊട്ടിയ പാട്ടയും'
               സാധുവിന്‍ രൂപം മനസ്സില്‍ പതിയവേ,
               അറിയാതെയുള്ളില്‍ തെളിഞ്ഞു വന്നു 
               സൌമ്യമാമൊരു പെണ്‍കിടാവിന്‍ മുഖം 
               പേടിച്ചരണ്ടൊരാ  കൊച്ചു മുഖം.
                              മാറുന്നു തെളിയുന്നു സാധുവിന്‍ ചിത്രം 
                              മോര്‍ഫിങ്ങിലെന്നപോല്‍ ഭീകര രൂപിയായ് 
                              നീളുന്നു ദംഷ്ട്രകള്‍,നാക്കും നഖങ്ങളും 
                              നൊട്ടി നുണയുന്നു കുഞ്ഞിളം ചോര 
             ഒരു മാത്രയെന്‍കണ്ണില്‍ അഗ്നി ജ്വലിച്ചുവോ? 
             രോഷാഗ്നിയില്‍ സാധു നീറിപ്പുകഞ്ഞുവോ? 
             അല്ലെങ്കിലെന്തിനവനെന്നോടു ചൊല്ലി?
             ''അല്ല സാര്‍, 'സാധു' ഞാന്‍ 'ചാമി'യല്ല!'' 
                                               (നാരായണന്‍മാഷ്‌ ഒയോളം)                 
                     
               

3 അഭിപ്രായങ്ങൾ:

  1. ‘ചാമി’യല്ലെങ്കിലും സൂക്ഷിക്കേണ്ടിയിരിക്കുന്നു ഇവറ്റകളെയൊക്കെ.!

    മറുപടിഇല്ലാതാക്കൂ
  2. ഒരു മാത്രയെന്‍കണ്ണില്‍ അഗ്നി ജ്വലിച്ചുവോ?
    രോഷാഗ്നിയില്‍ സാധു നീറിപ്പുകഞ്ഞുവോ?

    മറുപടിഇല്ലാതാക്കൂ
  3. അല്ലെങ്കിലെന്തിനവനെന്നോടു ചൊല്ലി?
    ''അല്ല സാര്‍, 'സാധു' ഞാന്‍ 'ചാമി'യല്ല!''

    മറുപടിഇല്ലാതാക്കൂ