ചൊവ്വാഴ്ച, ഡിസംബർ 30, 2014

വണ്ടി

ആളു വലിക്കും വണ്ടി
ആളെക്കേറ്റും വണ്ടി
ആളുകൾ കേറിയിരുന്നാൽ
ആഞ്ഞു വലിച്ചവനോടും.

അതിവേഗം അവനോടും
ബഹുദൂരം അവനോടും
ആളുകൾ വിണ്ടും കേറാൻ
ആവുന്നതിലും വേഗം!

മോട്ടോർവണ്ടികൾ ചുറ്റും
ചീറിപ്പായും നേരം
അവരോടൊത്തവനോടും
അവന്റെ വണ്ടി വലിച്ച്!

കഥയിൽ കണ്ടൊരു വണ്ടി
'പപ്പു' വലിച്ചൊരു വണ്ടി
കണ്മുന്നിൽ ഞാൻ കണ്ടു
കൊൽക്കത്തായുടെ തെരുവിൽ!

ഒന്നല്ലനവധി വണ്ടി
ആളെ ക്കേറ്റും വണ്ടി
ആളു വലിച്ചോണ്ടിന്നും
അവിടെപ്പാഞ്ഞു നടപ്പൂ!

ശനിയാഴ്‌ച, ഡിസംബർ 13, 2014

വിധേയരുടെ ഈ ലോകം

കഥ                                                           സുമ ടീച്ചർ

കുഞ്ഞാമൻ കാരണവർ കാലുകൾ നീട്ടിവെച്ച് നടന്നു..വേഗം വീട്ടിലെത്തണം.കണ്ണനെ മുറിക്കകത്ത് പൂട്ടിയിട്ടാണ് വന്നിരിക്കുന്നത്.അവൻ ഉറങ്ങിക്കാണുമോ ആവോ..പകലുകൾ ഉണർന്നിരിക്കാനുള്ളവയാണെന്നും രാത്രികൾ ഉറങ്ങാനുള്ളവയാണെന്നും അവന്  അറിയില്ലല്ലോ.അല്ലെങ്കിൽത്തന്നെ അവതമ്മിൽ അവനെന്തു വ്യത്യാസം!                        അൽ‌പ്പസമയംകൂടി നിന്നാൽ വണ്ടിയിൽ കൊണ്ടുവിടാമെന്ന് ദാമോദരൻ പറഞ്ഞതാണ്..വേണ്ട,ആരെയും ബുദ്ധിമുട്ടിക്കേണ്ട.          വീട്ടിലെത്തി നോക്കിയപ്പോൾ കണ്ണൻ ഉറങ്ങിയിട്ടില്ല.നിവർത്തിപ്പിടിച്ച വലതുകൈത്തലത്തിലേക്കുനോക്കി പെരുവിരൽനഖത്തോട് എന്തൊക്കെയോ സംസാരിക്കുകയാണവൻ.അവന്റെ ഒരേയൊരു കൂട്ടുകാരൻ ആ നഖം മാത്രമാണല്ലോ......പൊന്നുമോനേ,എന്റെ കണ്ണുകളിലേക്കുനോക്കി എന്തെങ്കിലും ഒരു വികാരത്തോടെ  എന്നാണ് നീയൊന്നു സംസാരിക്കുക?                                                           നാൽ‌പ്പത്തിരണ്ടുദിവസങ്ങൾക്കുമുമ്പ് ആശുപത്രിക്കിടക്കയിൽ അർധബോധാവസ്ഥയിൽ അവസാനമായി ദേവകി പറഞ്ഞുകൊണ്ടേയിരുന്നു,“കണ്ണൻ..എന്റെ കണ്ണൻ...”                                        മൂത്ത രണ്ടു മക്കളെക്കുറിച്ച് ഒരുവേവലാതിയുമില്ല.രണ്ടുപേരും കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു.എങ്കിലും ഇന്നുരാവിലെ മൂത്തമകന്റെ                  ഗ്യ് ഹപ്രവേശനമുഹൂർത്തത്തിൽ തിളച്ചുപതഞ്ഞ പാലിനൊപ്പം തന്റെ നെഞ്ചിൻ കൂടിൽ നിന്ന് നുരഞ്ഞുപൊങ്ങിയത് എന്തായിരുന്നുവെന്ന് കാരണവർക്ക് ഇപ്പോഴും അറിയില്ല.                                                                                                 മനുഷ്യൻ മനുഷ്യനെപ്പോലെ പെരുമാറാതിരിക്കുമ്പോൾ, ജീവിക്കാതിരിക്കുമ്പോൾ ശാസ്ത്രം അതിനു പല കാരണങ്ങളും കണ്ടെത്തും....ഗ്രഹങ്ങളും പലതും പറയും.എൻഡോസൾഫാനായാലും ശനിയായാലും ജീവിതം തന്നെ കൈവിട്ടുപോയി തനിക്ക്.                                                     ഇന്നേതായാലും തൽക്കാലം അടുക്കളയിൽ  ജോലിയൊന്നുമില്ല.രണ്ടുപേർക്കുള്ള ഭക്ഷണം ഉച്ചയ്ക്കുമുമ്പ് ഇങ്ങോട്ടെത്തിക്കാമെന്ന് ദാമോദരൻ പറഞ്ഞിട്ടുണ്ട്.വീണ്ടും അങ്ങോട്ട് നടന്ന് ബുദ്ധിമുട്ടേണ്ടല്ലോ.                                                                                                                                               ടി.വി.ഓൺചെയ്തു നോക്കി.ന്യ് ത്തത്തിന്റെ റിയാലിറ്റി ഷോ.തട്ടുപൊളിപ്പൻ സംഗീതം കേട്ടപ്പോൾ കണ്ണൻ ഒന്നു തലയനക്കി. “ബാ...” എന്നൊരു ശബ്ദം അവന്റെ തൊണ്ടയിൽനിന്നും പുറത്തേക്കു വന്നു.അപ്പോഴാണ് അതു കണ്ടത്.അവന്റെ ഇരു കണ്ണുകളിലും ചമറ് അടിഞ്ഞിരിക്കുന്നു.കാരണവർ ഒന്നു ഞെട്ടി.രാവിലെ തിരക്കിലായിരുന്നു എന്നത് നേര്.പക്ഷേ,താനും........?                                                                                                                                                       നനഞ്ഞ തുണി കൊണ്ടുവന്ന് മകന്റെ മുഖവും കണ്ണുകളും തുടച്ചു  വ്യ് ത്തിയാക്കുമ്പോൾ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി പതുങ്ങിയിരിക്കുകയാണ് ആ ഇരുപത്തിയെട്ടുകാരൻ.                                                                             അനുസരണ ഒരു നല്ല ശീലം തന്നെയാണോ?      മകന്റെ അനുസരണക്കേട് കാണാൻ വർഷങ്ങളായി കാത്തിരിക്കുന്ന പിതാവാണു താൻ.  “ഛെ,എന്താണച്ഛാ ഇതൊക്കെ? ഞാൻ തന്നെ ചെയ്തോളാം” എന്ന് അവൻ തന്റെ കൈ തട്ടി മാറ്റിയെങ്കിൽ..!                                                                                                                കണ്ണനെ നേരെ കിടത്തിയതിനുശേഷം വീണ്ടും ടി.വിയിൽത്തന്നെ ശ്രദ്ധിച്ചു.വിധികർത്താക്കളിലൊരാൾ നർത്തകനു വന്ന ചുവടുപിഴ ചൂണ്ടിക്കാണിക്കുകയാണ്.ഭവ്യതയോടെ നർത്തകൻ എല്ലാം കേട്ടു നിൽക്കുന്നു.ഇടയ്ക്കിടെ നെഞ്ചിൽ കൈവെച്ച്,തല കുനിച്ചുകൊണ്ട് തന്റെ വിനീത വിധേയത്വം പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അയാൾ.കാരണവർക്ക് എന്തോ വല്ലായ്മ തോന്നി.അയാൾ റിമോട്ടിൽ വിരലമർത്തി.സിനിമയാണ്.വില്ലനെ അടിച്ചു വീഴ്ത്തുന്ന നായകൻ.മടുപ്പു തോന്നി അയാൾ ടി.വി ഓഫ് ചെയ്തു.കണ്ണൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.                                                                                                                                            മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം.അടുത്ത വീട്ടിലെ വിജയനാണ്.ഭക്ഷണവും കൊണ്ട്  വന്നതാണ്.  “ദാമോരേട്ടൻ തന്നെ വരാനിരുന്നതാണ്.അന്നേരത്താണ് ആപ്പീസറും കുടുംബവും എത്തിയത്.വൈകീട്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.” പാത്രങ്ങളേൽ‌പ്പിച്ച് വിജയൻ തിരിച്ചുപോയി.                                                                                                                                                        ഭക്ഷണംകഴിക്കാറായിട്ടില്ല.കണ്ണനുണരട്ടെ.ഒരുമിച്ചാവാം.അപ്പോഴാണ് മുറിയുടെ മൂലയിൽ വെച്ച അവന്റെ വീൽ ചെയർ ശ്രദ്ധിച്ചത്.ചക്രത്തിനടുത്തായുള്ള ഒരു സ്ക്രു ഇളകിയിട്ടുണ്ടോ? അയാൾ സ്പാനറെടുത്ത് ആ ആണി  തിരിച്ചു മുറുക്കാൻ തുടങ്ങി......                                                         (കഥവരമ്പത്തൂടെ ബ്ലോഗിൽ നിന്ന്)

വെള്ളിയാഴ്‌ച, ഡിസംബർ 12, 2014

കവിത

              കവിയില്ലാതെ                                                                                                                                     കവിതയില്ലല്ലോ                                                                                                                                   കവിതയില്ലേലും                                                                                                                                   കവിയുണ്ടല്ലോ!                                                                                                                                                                            കവിയുടെ                                                                                                                                            വിതയാണു                                                                                                                                           കവിത.                                                                                                                                                  വിതയ്ക്കുന്നത്                                                                                                                                    കവി                                                                                                                                                    കൊയ്യുന്നതോ?

തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2014

മുഖപുസ്തകം

  മുഖപുസ്തകത്താളിലൊന്നല്ലരണ്ടല്ല-                                                        ഒരുനൂറുവട്ടമെത്തും,ദിനവും,                                                                                            ഒരുനൂറുവട്ടമെത്തും..                                                                                                        ഞാൻ,പലവട്ടമോടിയെത്തും! .....                                                                                                          ഇതുവരെ കാണാത്ത,  .....                                                                                                              അറിയാത്ത പറയാത്ത...........                                                                                                ഒരുപാടുമുഖമതിൽ തെളിയും...                                                                                                          കാണാൻ കൊതിച്ചവർ,  ....                                                                                                                                                                                                                                                                                കണ്ടു മറന്നവർ    ...                                                                                                                                  കൺ മുൻപിലെപ്പൊഴും കാണുവോരും!..                                                                    വിരലൊന്നമർത്തിയാൽ  ....                                                                                          ചങ്ങാതിയായിടും    ...                                                                                        കാതങ്ങളകലെയുള്ളോരും,ഒപ്പം   ...                                                                                                കണ്ടാലും മിണ്ടാത്ത പലരും!   ....                                                  മുഖപുസ്തകത്താളിലൊന്നല്ലരണ്ടല്ല-    ....                                                ഒരുനൂറുവട്ടമെത്തും..ദിനവും,   ...                                                                                          ഒരുനൂറുവട്ടമെത്തും..                                                                                                        ഞാൻ,പലവട്ടമോടിയെത്തും!                                             ........................................                                                                                                   ........................................             

ബുധനാഴ്‌ച, മാർച്ച് 05, 2014

അധ്യയന വര്‍ഷം തീരുമ്പോഴും സൗജന്യ യൂണിഫോമിനായി കാത്തിരിക്കുന്ന കുട്ടികൾ!


school_uniformഅധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അലംഭാവം കുട്ടികളെയും രക്ഷിതാക്കളെയും പോലെ സ്‌കൂള്‍ അധികൃതരെയും സാരമായി ബാധിച്ചു. അസംബന്ധങ്ങളും അബദ്ധങ്ങളും നിറഞ്ഞ ഉത്തരവുകളിലൂടെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ കുത്തക കമ്പനികള്‍ക്കു തീറെഴുതി നല്‍കിയ അധികൃതര്‍ ലാഭവിഹിതം പറ്റുന്നതില്‍ മാത്രം ശ്രദ്ധവെച്ചതാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.
കേരളത്തിലെ 4489 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടു ലക്ഷം കുട്ടികള്‍ക്കും 7305 എയ്ഡഡ് വിദ്യാലയങ്ങളിലെ 24 ലക്ഷം കുട്ടികള്‍ക്കും രണ്ടു ജോടി വീതം യൂണിഫോം സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. എട്ടാം ക്ലാസ് വരെയുള്ള ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള മറ്റെല്ലാ കുട്ടികളുമായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2013 ജൂണ്‍ മാസമായിരുന്നു ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനമുണ്ടായത്. ഓഗസ്റ്റ് 24ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആദ്യ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു വേണ്ട യൂണിഫോമിനുള്ള തുകയായ 33 കോടിരൂപ സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) എന്ന കേന്ദ്ര പദ്ധതിയിലൂടെയാണു നല്‍കുക. എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ട തുക സംസ്ഥാന സര്‍ക്കാരും വഹിക്കും. മുന്‍ വര്‍ഷംവരെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് യൂണിഫോം വിതരണം ചെയ്തിരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പദ്ധതി തുടക്കത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. സ്‌കൂളിന്റെ ഐഡന്റിറ്റി എന്നതിനൊപ്പം സാമ്പത്തിക അസമത്വത്തിന്റെ വേഷക്കാഴ്ചകളെ ഇല്ലാതാക്കുക എന്നൊരു സാമൂഹ്യലക്ഷ്യം കൂടി യൂണിഫോമുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന തരത്തിലായിരുന്നു പുതിയ നിര്‍ദേശങ്ങള്‍. സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദിത്വമെടുക്കാതെ എസ്എസ്എ എന്ന പദ്ധതിക്ക് കൈമാറിയതും, എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ടു തീരുമാനമെടുക്കുന്നതും ഇരു വിഭാഗം സ്ഥാപനങ്ങളെയും വേര്‍തിരിച്ചു കാണുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ എങ്ങനെയായാലും കുഴപ്പില്ലെന്ന ചിന്താഗതിക്ക് ഈ കാലഘട്ടത്തിലും മാറ്റം വന്നിട്ടില്ലെന്നു സാരം. കൂടാതെ, എട്ടാം ക്ലാസ് വരെയുള്ള ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള ആണ്‍കുട്ടികളെ മാത്രമായി പദ്ധതിയില്‍ നിന്നൊഴിവാക്കിയതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ന്യായീകരണമൊന്നുമുണ്ടായില്ല.
പദ്ധതി പ്രകാരം, അര്‍ഹതയുള്ള കുട്ടികളുടെ എണ്ണവും തുണിയുടെ അളവും ഓണ്‍ലൈനില്‍ നല്‍കിയതിനെത്തുടര്‍ന്ന് യൂണിഫോം വാങ്ങുന്നത് സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് അനുവാദം നല്‍കി. ഡിസംബര്‍ 12ന് ഇത് സംബന്ധിച്ച വിശദമായ ഉത്തരവുണ്ടായി. ഉത്തരവ് വീണ്ടും വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. തുണിയുടെ അളവും തരവും സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഇത്തവണ വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഏഴാംതരം വരെയുള്ള ആണ്‍കുട്ടികള്‍ക്കു നിക്കറും അരക്കയ്യന്‍ ഷര്‍ട്ടും എട്ടാം ക്ലാസിലെ ആണ്‍കുട്ടികള്‍ക്കു മാത്രം പാന്റ്‌സും ആണു നിര്‍ദേശിച്ചത്. പെണ്‍കുട്ടികള്‍ക്കു പാവാടയും ഉടുപ്പും. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കു നീളന്‍ പാവാട അല്ലെങ്കില്‍ ചുരിദാറും ദുപ്പട്ടയും.
uniform_1നിലവില്‍ പല സ്‌കൂളുകളിലും അഞ്ചാം ക്ലാസ് മുതല്‍ പാന്റ്‌സ് ആണ്. കേരളത്തിലെ കുട്ടികളുടെ ശാരീരിക വളര്‍ച്ചയും വസ്ത്രധാരണത്തില്‍ വന്ന മാറ്റവും മനസിലാക്കാത്ത മണ്ടന്‍ ഉത്തരവിനെതിരേ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ചാട്ടവാറെടുത്തപ്പോള്‍, ആണ്‍കുട്ടികള്‍ക്കെല്ലാം പാന്റ്‌സ് ആകാമെന്ന് ഉത്തരവു തിരുത്തി. എന്നാല്‍ യൂണിഫോമിന് ഉപയോഗിക്കേണ്ട തുണിയുടെ അളവ് കണ്ടതോടെ, ഈ പദ്ധതിയും ഉത്തരവും നിരുത്തരപാദമായ തീരുമാനങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് 52 സെ.മി വീതിയും 160 സെ.മി നീളവുമുള്ള ദുപ്പട്ടയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 12 മുതല്‍ 14 വരെ വയസിനിടക്ക് പ്രായമുള്ള ശരാശരി വിദ്യാര്‍ഥിനിക്ക് ദുപ്പട്ടക്കായി 90 സെ.മി വീതിയും 2 മീറ്റര്‍ നീളവുമുള്ള തുണി വേണമെന്നു തയ്യല്‍ക്കാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായി വരുന്ന തുണിയുടെ അളവ് ശേഖരിച്ചു നല്‍കാനുള്ള ചുമതല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ആദ്യം നല്‍കിയിരിക്കുന്നത്. ഷര്‍ട്ട്, സ്യൂട്ടിംഗ്, പാന്റ്, ദുപ്പട്ട, നിക്കര്‍ എന്നിവയുടെ അളവെടുപ്പിച്ച് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍, രക്ഷിതാക്കള്‍ തന്നെ അളവെടുത്ത് സ്‌കൂള്‍ അധികൃതര്‍ക്കു നല്‍കണമെന്ന പുതിയ നിര്‍ദേശം പിന്നാലെയെത്തി.
യൂണിഫോമിനുള്ള തുണി വിതരണം ചെയ്യുന്നതിനായി എട്ടു കമ്പനികളുടെ പാനല്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. മഫത്‌ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്അഹമ്മദാബാദ്, സുസുക്കി ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് രാജസ്ഥാന്‍, അലോക് ഇന്‍ഡസ്ട്രീസ്, മുംബൈ, ബന്‍സ്വാര സിന്റെക്‌സ് ലിമിറ്റഡ്രാജസ്ഥാന്‍, സംഗം (ഇന്‍ഡ്യ) ലിമിറ്റഡ് രാജസ്ഥാന്‍, എസ്. കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് മുംബൈ, ആര്‍.എസ്.ഡബ്ലു.എം ബില്‍വാരാ ടവേഴ്‌സ് ഉത്തര്‍പ്രദേശ്, നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ന്യൂഡല്‍ഹി എന്നീ സ്ഥാപനങ്ങളെയാണ് യൂണിഫോമിനുള്ള തുണികള്‍ വിതരണം ചെയ്യാനായി കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പ് എംപാനല്‍ ചെയ്ത കമ്പനികളില്‍ നിന്ന് തുണി വാങ്ങണമെന്ന് പുതിയ ഉത്തരവും ഇറക്കി. അതേസമയം, ഈ കമ്പനികള്‍ 11 പാറ്റേണിലുള്ള തുണികള്‍ മാത്രമാണ് നല്‍കുക. കമ്പനികളെ ആശ്രയിക്കുമ്പോള്‍ നിലവിലെ യൂണിഫോം മാറ്റേണ്ടതായി വരുമെന്നത് പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.
കേരളത്തിലെ ഓരോ സ്‌കൂളിനും അതിന്റെ ഐഡന്റിറ്റി സാക്ഷ്യപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ യൂണിഫോം നിറവും രീതിയുമാണുള്ളത്. ഓരോ ജില്ലയ്ക്കും 50 മുതല്‍ 60 വരെ വ്യത്യസ്ഥ തരം തുണികള്‍ ആവശ്യമായി വരും. എന്നാല്‍ കമ്പനികളുടെ പക്കലുള്ള 11 പാറ്റേണ്‍ കൊണ്ട് എല്ലാവരും തൃപ്തിപ്പെടേണ്ട സാഹചര്യമുണ്ടായി. കൂടാതെ സംസ്ഥാനത്ത് പലയിടത്തും ഈ കമ്പനികളുടെ ശാഖകളില്ലെന്നും ആക്ഷേപത്തിന് കാരണമായി. അപ്പോഴാണ് പൊതുവിപണിയില്‍നിന്നും നിബന്ധനകള്‍ക്കു വിധേയമായി സ്‌കൂള്‍ അധികൃതര്‍ക്ക് തുണി വാങ്ങാമെന്ന നിര്‍ദേശമുണ്ടായത്. എന്നാല്‍, പൊതുവിപണിയില്‍ നിന്ന് യൂണിഫോമിന് തുണി വാങ്ങുമ്പോള്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം അംഗീകരിച്ച ലാബുകള്‍ നല്‍കുന്ന ഗുണമോ സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന വീണ്ടും തടസം സൃഷ്ടിച്ചു. പരിശോധന നടത്താന്‍ 10,000 രൂപ നല്‍കേണ്ടി വരുമെന്നതിനാല്‍ സ്‌കൂളുകള്‍ അതിന് താത്പര്യം കാട്ടിയില്ല.
uniform_2ഇത്തരത്തില്‍, ടെണ്ടര്‍ നല്‍കിയ കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടിയായി. സ്‌കൂള്‍ യൂണിഫോം കരാര്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതും വന്‍ വിവാദമായി. സ്വകാര്യ വസ്ത്രനിര്‍മ്മാണ കമ്പനികളെ ഏല്‍പിച്ചതു വഴിയാണ് കോടികളുടെ തട്ടിപ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനെ ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍ തീരുമാനങ്ങള്‍. ഖാദി, കൈത്തറി പോലുള്ള കേരളത്തിലെ പരമ്പരാഗത വസ്ത്ര നിര്‍മ്മാണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഒഴിവാക്കി. യൂണിഫോമിനായി വകയിരുത്തിയ 113 കോടിയുടെ കമ്മീഷന്‍ ഇനത്തില്‍ 20 ശതമാനം, ഏകദേശം 23 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള നീക്കമാണ് ഇതിനെല്ലാം പിന്നിലെന്നും ആക്ഷേപമുയര്‍ന്നിട്ടും വ്യക്തമായ തീരുമാനം കൈക്കൊള്ളാനോ വിശദീകരണം നല്‍കാനോ സര്‍ക്കാര്‍ മെനക്കെട്ടില്ല.
അതിനിടെ, മൂന്നു തവണ ടെണ്ടര്‍ വിളിച്ചെങ്കിലും എം പാനല്‍ ചെയ്ത കമ്പനികളില്‍ മുംബൈ ആസ്ഥാനമായുള്ള മഫത്‌ലാല്‍ ഒഴികെ എല്ലാവരും പദ്ധതിയില്‍ നിന്നു പിന്മാറി. എറ്റവുമൊടുവില്‍, കരാര്‍ കൈക്കലാക്കാന്‍ ആദ്യം മുതല്‍ സര്‍ക്കാരിനെ സ്വാധീനിച്ചിരുന്ന മഫത്്‌ലാലിന് ഉയര്‍ന്ന വിലയ്ക്ക് ടെണ്ടര്‍ നല്‍കിയതും വിവാദമായി. ഇതിനെ തുടര്‍ന്ന് പദ്ധതി നിശ്ചലമായി. ഇനിയും പദ്ധതി വൈകിയാല്‍ കേന്ദ്രഫണ്ട് ലാപ്‌സായിപോകുമെന്നതിലാണ് സ്‌കൂള്‍ യൂണിഫോം വിതരണവുമായി സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ എസ.എസ്.എ തീരുമാനിച്ചത്. 100 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അത്രയും തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന ധനകാര്യവകുപ്പിന്റെ നിലപാട് യൂണിഫോം വിതരണത്തിലെ പ്രതിസന്ധി കൂട്ടി. മാര്‍ച്ച് മാസത്തില്‍ തന്നെ തുക ചെലവഴിച്ചില്ലെങ്കില്‍ ഫണ്ട് പാഴാകുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ തുക പാഴാകുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ഉത്തമ ഉദാഹരണമായി ഇത് മാറുമെന്നായപ്പോള്‍, പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച് തടിതപ്പാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. നല്‍കിയ തുക ചെലവഴിക്കരുതെന്ന് രഹസ്യ നിര്‍ദേശവും നല്‍കി. സര്‍ക്കാര്‍ സ്‌കൂള്‍ പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച് ധനവിനിയോഗം നടത്തിയതായി വരുത്തിത്തീര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിക്ക് രണ്ടുജോടി യൂണിഫോമിന് 400 രൂപ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. കുട്ടികളുടെ എണ്ണവും അളവും തിട്ടപ്പെടുത്തി പ്രഥമാധ്യാപകര്‍ സ്‌കൂളിലേക്ക് ആവശ്യമാകുന്ന തുണിയുടെ അളവ് മാസങ്ങള്‍ക്ക് മുമ്പ് അധികാരികളെ അറിയിച്ചിരുന്നു. അത് കണക്കാക്കിയുള്ള തുകയാണ് ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.
കഴിഞ്ഞ തവണ ഓപ്പണ്‍ ടെണ്ടര്‍ ഇല്ലാത്തതിനാല്‍ വളരെ പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നെന്നും, അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് ഓപ്പണ്‍ ടെണ്ടര്‍ വിളിച്ച് യൂണിഫോം വിതരണം നടത്താന്‍ തീരുമാനിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിയമസഭയില്‍ അറിയിച്ചിരുന്നു. അതിലുണ്ടായ കാലതാമസമാണ് സൗജന്യ യൂണിഫോം വിതരണ പദ്ധതിയെ തകിടം മറിച്ചത്. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി കുത്തക കമ്പനികള്‍ക്ക് മാത്രമായി ടെണ്ടര്‍ നല്‍കിയതിനെക്കുറിച്ച് വിശദീകരണമൊന്നുമില്ലായിരുന്നു. മാര്‍ച്ച് 31നുള്ളില്‍ ഫണ്ട് ചെലവഴിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അതിബുദ്ധിയാണ് പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന തരത്തിലായിരുന്നു (മുന്‍) ഡി.പി.ഐ ബിജു പ്രഭാകറിന്റെ വാക്കുകള്‍. എന്നാല്‍, കുത്തക കമ്പനികളുടെ ചരക്ക് വിറ്റഴിക്കുന്നതിന് വഴിയൊരുക്കി, സ്‌കൂളുകളില്‍ അവരുടെ വിപണി വളര്‍ത്തി ലാഭ ശതമാനം പറ്റാനുള്ള ഗൂഢശ്രമങ്ങള്‍ പദ്ധതിക്കു പിന്നിലുണ്ടെന്ന ആരോപണങ്ങളെയും തള്ളിക്കളയാനാവില്ല.
                                                                                        (കടപ്പാട് :മനോജ് വി.കൊടുങ്ങല്ലൂർ )

ബുധനാഴ്‌ച, ഫെബ്രുവരി 26, 2014

അമൃതാനന്ദമയീമഠം: സത്യാവസ്ഥ പുറത്തുകൊണ്ടുവരണം


അമൃതാനന്ദമയീമഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ :
സത്യാവസ്ഥ പുറത്തുകൊണ്ടുവരണം - പരിഷത്ത്
 
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദനുമെല്ലാം സൃഷ്ടിച്ച നവോത്ഥാനത്തെ ഏറെ പിന്നോട്ടുകൊണ്ടുപോകുന്ന ആത്മീയനാട്യങ്ങളും ആചാരങ്ങളും അടുത്ത കാലത്തായി കേരളത്തില്‍ ശക്തിപ്പെട്ടുവരികയാണ്. അടുത്തകാലത്തായി നടന്നുവരുന്ന യാഗങ്ങളും പൊങ്കാലകളും വന്‍തോതില്‍ പണം ചെലവഴിച്ചും പ്രചാരണം നല്‍കിയും ജനങ്ങളെ ആകര്‍ഷിക്കുകയാണ്. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഇത്തരം കര്‍മ്മങ്ങളിലൂടെയാണെന്ന മിഥ്യാധാരണ പരത്തി ആത്മീയതയെ കച്ചവടമാക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിലാണ് ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിനകത്തും പുറത്തും വന്‍തോതിലുള്ള ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞ അമൃതാന്ദമയീ മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
ദീര്‍ഘകാലം മഠത്തില്‍ അന്തേവാസിയായി കഴിഞ്ഞ വിദേശവനിതയാണ് മഠത്തില്‍ നിന്ന് പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരത്തിലൊരാരോപണം തന്റെ പുസ്തകത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ബലാത്സംഗമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടന്നതായുള്ള ആരോപണം കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണ്. മഠത്തിന് അകത്തുള്ള ഏകാധിപത്യത്തെക്കുറിച്ചും ലൈംഗിക അരാജകത്വത്തെക്കുറിച്ചും കച്ചവട താല്‍പര്യങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മഠത്തിലെ അന്തേവാസികളായ സ്ത്രീകളെ ക്രൂരമായി ബലാത്സംഗത്തിന് വിധേയമാക്കുന്നതായി പുസ്തകത്തില്‍പറയുന്നുണ്ട്. ആത്മീയകാര്യങ്ങളില്‍ ആകൃഷ്ടരായി മഠത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് യാതൊരുവിധത്തിലുള്ള സുരക്ഷിതത്വവും ലഭിക്കുന്നില്ലാ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിന് വേണ്ടി നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരുടെ മൊഴി പരാതിയായി കണക്കാക്കി കേസെടുക്കാമെന്ന നിയമം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്ഥിതിക്ക് ഗെയില്‍ ട്രെഡ് വെലിന്റെ 'വിശുദ്ധനരകം' എന്ന പുസ്തകത്തില്‍ ഉന്നയിച്ച ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാവണം. ക്രിമിനല്‍ കുറ്റകൃത്യങ്ങളുടേതായ ആരോപണമുണ്ടാകുമ്പോള്‍ മതത്തിന് നേരെയുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക. നിയമം എല്ലാവര്‍ക്കും ബാധകമാണ്. സാമൂഹ്യ സേവനങ്ങള്‍ ചെയ്യുന്നുവെന്നതിന്റെ പേരിലും, മഠത്തിന്റെ വിശദീകരണം വിശ്വാസത്തിലെടുത്തും ഗുരുതരമായ ആരോപണങ്ങളെ പ്രഥമദൃഷ്ട്യാ തള്ളിക്കളയുന്ന അധികൃതരുടെ സമീപനം അങ്ങേയറ്റം ബാലിശമാണ്. കേരളത്തിന്റെ ഉന്നതമായ സാമൂഹ്യബോധത്തിനും യുക്തിബോധത്തിനും നിരക്കുന്ന പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടായില്ലെന്നത് അങ്ങേയറ്റം ഖേദകരമാണ്. പുസ്തകത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവാസ്തവമാണെങ്കില്‍ നീതിപൂര്‍വ്വകമായ അന്വേഷണത്തിലൂടെ ആരോപണത്തിന്റെ പുകമറയില്‍ നിന്നും മുക്തമാകാന്‍ അമൃതാനന്ദമയീമഠം അധികാരികള്‍ തയ്യാറാവണം.
നവമാധ്യമങ്ങളിലൂടെ ഈ വിഷയത്തില്‍ പ്രതികരിക്കുന്ന ആളുകളുടെ പേരില്‍ നിയമ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നത് അഭിപ്രായ സ്വാതന്ത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സമൂഹത്തിന് ഇതംഗീകരിക്കാനാവില്ല. പ്രതികരിക്കുന്നവരെ ഭയപ്പെടുത്തി ജനങ്ങളുടെ വാമൂടിക്കെട്ടാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും ബന്ധപ്പെട്ടവരോട് പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ. എന്‍. കെ. ശശിധരന്‍പിള്ള                               വി. വി ശ്രീനിവാസന്‍
പ്രസിഡന്റ്                                                                 ജനറല്‍ സെക്രട്ടറി

ബുധനാഴ്‌ച, ജനുവരി 22, 2014

വിദ്യാലയ വികസന സ്വപ്നങ്ങളുമായി പുഞ്ചാവി സ്കൂൾ..

Photo: ഉൽഘാടനം:ഇ.ചന്ദ്രശേഖരൻ.എം.എൽ.എ
Photo: സ്വാഗതം:നജ്മ റാഫി(മുനിസിപ്പൽ കൌൺസിലർ&ചെയർമാൻ,വിദ്യാലയവികസനസമിതി)

Photo: അധ്യക്ഷ:ജാനകിക്കുട്ടി.സി(ചെയർ പേഴ്സൻ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി,കാഞ്ഞങ്ങാട് നഗരസഭ)
കാഞ്ഞങ്ങാട്: നവതിയോടടുക്കുന്ന പുഞ്ചാവി ഗവ:എൽ.പി.സ്കൂളിന്റെ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായവാഗ്ദാനങ്ങളുമായിപൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയപ്പോൾ,ഈ ആവേശം നിലനിർത്താനായാൽ ലക്ഷ്യമിട്ട കാര്യങ്ങൾ ഉദ്ദേശിച്ചസമയത്തിനു മുമ്പുതന്നെ പൂർത്തിയകുമെന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളുമായി കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ എത്തിയത് ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് ആവേശം പകർന്നു.എൺപതുവർഷത്തിലധികം കാലം വാടകക്കെടട്ടിടത്തിൽ പ്രവർത്തിച്ച ഈ കടലോരവിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിതിട്ട് ആറുവർഷമേ ആയിട്ടുള്ളൂ..കെട്ടിടം നിൽക്കുന്ന 12 1/4 സെന്റു സ്ഥലമല്ലാതെ ഒരിഞ്ചു സ്ഥലം പോലും സ്വന്തമായി ഇല്ല എന്നത് വിദ്യാലയവികസനത്തിനു തടസ്സമായി ഇപ്പോഴും നിൽക്കുന്നു.വിദ്യാലയത്തിനു ചുറ്റുമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചതോടെ കുട്ടികളുടെ എണ്ണം വർഷം കഴിയുതോറും കുറയുന്ന അവസ്ഥയുമായി.ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സമീപത്തുള്ള സ്വകാര്യ-അൺ അയിഡഡ് വിദ്യാലയങ്ങൾ വാഹനങ്ങളുമായി എത്തിയതോടെ വിദ്യാർഥികൾ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്ന അവസ്ഥയുമായി.ഈ സ്ഥിതി തുടർന്നാൽ വിദ്യാലയം അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ വിദ്യാലയവികസനസമിതി രൂപീകരിച്ച് വിദ്യാലയസംരക്ഷണപ്രവർത്തനങ്ങൾ ഊർജിതമാക്കി.കാഞ്ഞങ്ങാട് നഗരസഭയുടെ ബഡ്ജറ്റിൽ തുക നീക്കിവെച്ചുകൊണ്ട് 30 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.സ്ഥലമുടമയുടെ സമ്മതപത്രം ഉൾപ്പെടെ ആവശ്യമായ മുഴുവൻ രേഖകളും ഇതിനകം മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചുകഴിഞ്ഞു.അടുത്ത നഗരസഭാ കൌൺസിൽ യോഗത്തിൽ തീരുമാനമെടുത്തുകൊണ്ട് സർക്കാർ അനുമതിയോടെ ഈ സാമ്പത്തികവർഷംതന്നെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഹസീന താജുദ്ദീൻ വിദ്യാലയവികസനസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി. എം.എൽ.എ ഫണ്ടിൽ നിന്ന് ബസ് വാങ്ങാൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുന്നതോടെ പുഞ്ചാവിയിലെ ‘മുഴുവൻ കുട്ടികളും പുഞ്ചാവി സ്കൂളിൽ‘ എന്ന ലക്ഷ്യം നിറവേറ്റാൻ കഴിയും എന്ന് വികസനസമിതി അംഗങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്. അധികാരികളിൽ നിന്നു കിട്ടുന്ന സഹായങ്ങൾക്കപ്പുറം വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സംഭാവനയായി സ്വരൂപിക്കാനുള്ള പ്രവർത്തനത്തിനു നല്ല പ്രതികരണമാണു നാട്ടുകാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂർവ വിദ്യാർഥിയായ കമലാക്ഷൻ പുഞ്ചാവിയിൽ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് സാമ്പത്തിക സമാഹരണത്തിന്റെ ഉൽഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു.കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ സി.ജാനകിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഇതേ വേദിയിൽ വെച്ച് രക്ഷിതാക്കളിൽ നിന്നുള്ള സംഭാവനയുടെ ആദ്യവിഹിതം മുൻ.എം.പി.ടി.എ പ്രസിഡന്റ് സുജയും പൊതുജനങ്ങളിൽ നിന്നുള്ള ആദ്യസംഭാവന ഡോ:ബാബുവിനുവെണ്ടി ഭാര്യ ധന്യയും എം.എൽ.എ യ്ക്കു കൈമാറി. വിദ്യാലയ വികസനപദ്ധതിയുടെ രൂപരേഖയും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പ്രധാനാധ്യാപകൻ കെ.നാരായണൻ അവതരിപ്പിച്ചു.നഗര സഭാ കൌൺസിലർമാരായ മോഹനൻ പി.വി, പ്രദീപൻ മരക്കാപ്പ്,വികസനസമിതി വൈസ് ചെയർമാൻ കുഞ്ഞിക്യ് ഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് കൌൻസിലറും വിദ്യാലയവികസനസമിതി ചെയർപേഴ്സനുമായ നജ്മ റാഫി സ്വാഗതവും, കെ.എൻ.സുരേഷ്മാഷ് നന്ദിയും പറഞ്ഞു.

വ്യാഴാഴ്‌ച, ജനുവരി 16, 2014

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'ജനസംവാദയാത്ര'...

Banner8x3 2.jpg
പരിപാടി: : ജനസംവാദയാത്ര
തീയ്യതി: : 2014 ജനുവരി 17 മുതൽ 23 വരെ
രൂപഘടന: : ജനുവരി 17ന്‌ ചെറുവത്തൂര് നിന്നും ചെറുതോണിയിൽ നിന്നും ആരംഭിക്കുന്ന രണ്ട് യാത്രകൾ
കേന്ദ്രങ്ങൾ: : ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20







കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2014 ജനുവരി 17 മുതൽ 23 വരെ നടക്കുന്ന കാമ്പെയ്ൻ പരിപാടിയാണ് ജനസംവാദയാത്ര
Janasavada yathra.jpg

പശ്ചാത്തലം

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള വിപുലമായ കാമ്പെയിൻ 2011ലാണ്‌ പരിഷത്ത് ആരംഭിക്കുന്നത്‌. ലഘുലേഖാ പുസ്‌തക പ്രചാരണം, സംസ്ഥാന പദയാത്ര, ശിൽപ്പശാലകളും സെമിനാറുകളും കലാജാഥകളുമൊക്കെ ഇതിനായി നടത്തി. മേഖല-പ്രാദേശിക തലങ്ങളിൽ ഇടപെട്ട്‌ അനുഭവങ്ങൾ ആർജിക്കുവാനും മറ്റൊരു കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇവയെ കണ്ണിചേർക്കാനും ശ്രമിച്ചു.
തിരുവനന്തപുരത്തും കണ്ണൂരും പാലക്കാട്ടും നടന്ന വികസന സംഗമങ്ങളിലെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട്‌ ഡിസംബറിൽ എറണാകുളത്ത്‌ നടന്ന വിപുലമായ വികസന കോൺഗ്രസ്സിലും ഉയർന്ന ചർച്ചകളാണ് ജനസംവാദയാത്രയിലേക്ക് പരിഷത്തിനെ നയിച്ചത്. ഇതിലൂടെയെല്ലാം പുതിയ കേരളത്തിനായുള്ള പരിശ്രമങ്ങൾക്ക്‌ കൂടുതൽ തെളിച്ചം ലഭിക്കുമെന്ന്‌ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മറ്റൊരു കേരളത്തിനായി പ്രവർത്തിക്കാനിടയാക്കിയ കാരണങ്ങൾ മുമ്പേക്കാളും രൂക്ഷമാണിന്ന്‌. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങി എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തര പരിമിതികളും നവലിബറൽ നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. ഭീകരമായ അഴിമതികളും അധികാര ദുർവിനിയോഗങ്ങളും സാമൂഹ്യ സാംസ്‌കാരിക തകർച്ചയും വ്യാപകമാണ്‌. ജനങ്ങളെ വർഗീയമായി ചേരിപിരിച്ച്‌ ധനികപക്ഷ നിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം പൂർവാധികം ശക്തിയോടെ തുടരുകയാണ്‌. ഈ സാഹചര്യത്തിൽ നാട് നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്ക്‌ ജനശ്രദ്ധ കൊണ്ടുവരാനും ഗുണപരമായ സംവാദങ്ങൾ വളർത്തിയെടുക്കുവാനും വിപുലമായൊരു ബഹുജന വിദ്യാഭ്യാസ പരിപാടിക്ക്‌ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്‌.
ദേശീയതലത്തിൽ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ(എ ഐ പി എസ് എൻ) നേതൃത്വത്തിൽ നടക്കുന്ന ദശലക്ഷം സംവാദങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി

മേൽപ്പറഞ്ഞ കാര്യങ്ങളിലൂന്നി 2014 ജനുവരി 17 മുതൽ 23 വരെ രണ്ട്‌ ജനസംവാദ യാത്രകളും തുടർന്ന്‌ ഗാന്ധി നാടകയാത്രയും നടത്താനുള്ള മുന്നൊരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌.17ന്‌ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ നിന്നും ഇടുക്കി ജില്ലയിലെ ചെറുതോണിയിൽ നിന്നുമാണ്‌ സംവാദയാത്രകൾ ആരംഭിക്കുക.
Samvada yathra.jpg

സംവാദയാത്ര 1
2014 ജനുവരി 17 വൈകു. 4 മണി- ചെറുവത്തൂർ (കാസർഗോഡ്‌ ജില്ല)
ഉദ്‌ഘാടനം:ഡോ. ബി ഇക്‌ബാൽ (മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)
സംവാദം നയിക്കുന്നത്‌:ടി ഗംഗാധരൻ (സെക്രട്ടറി, അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര ശൃംഖല)
സംവാദയാത്ര 2
2014 ജനുവരി 17 വൈകു. 4 മണി- ചെറുതോണി (ഇടുക്കി ജില്ല)
ഉദ്‌ഘാടനം:പ്രൊഫ. പി കെ രവീന്ദ്രൻ (മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)
സംവാദം നയിക്കുന്നത്‌:ഡോ. എൻ കെ ശശിധരൻ പിള്ള (പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)


സംവാദകേന്ദ്രങ്ങളുടെ വിശദാംശങ്ങളറിയാൻ ജില്ലകളുടെ പേരിനു മുകളിൽ ക്ലിക്ക് ചെയ്യുക
𐌏 തിയ്യതി 𐌏 𐌏 യാത്ര 1 𐌏 𐌏 യാത്ര 2 𐌏
18-01-2014 ꤀꤀ കണ്ണൂർ ꤀꤀എറണാകുളം
19-01-2014 ꤀꤀വയനാട് ꤀꤀ആലപ്പുഴ
20-01-2014 ꤀꤀കോഴിക്കോട് ꤀꤀കോട്ടയം
21-01-2014 ꤀꤀മലപ്പുറം ꤀꤀പത്തംനംതിട്ട
22-01-2014 ꤀꤀പാലക്കാട് ꤀꤀കൊല്ലം
23-01-2014 ꤀꤀തൃശ്ശൂർ ꤀꤀തിരുവനന്തപുരം

സംവാദയാത്ര എങ്ങനെ?

  • തെക്ക്‌ ഭാഗത്തേക്കും വടക്ക്‌ ഭാഗത്തേക്കുമുള്ള രണ്ടു യാത്രകൾ
  • ഓരോ യാത്രയിലും 25-30 പേർ വീതം ഉണ്ടാകും.
  • കാസർഗോഡ്‌, ഇടുക്കി ജില്ലകളിൽ ഉദ്‌ഘാടന കേന്ദ്രങ്ങളേ ഉള്ളൂ. മറ്റ്‌ 12 ജില്ലകളിലും ഓരോ ദിവസം വീതമാണ്‌ യാത്രാപരിപാടി.
  • ഒരു ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20.
  • യാത്ര ജില്ലാ കേന്ദ്രങ്ങളിലെത്തിയാൽ ഓരോ സംവാദകേന്ദ്രത്തിലെയും ചുമതലക്കാർ സംവാദകരെ കൂട്ടി ഒന്നാം കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകും. ഒന്നാം കേന്ദ്രത്തിൽ നിന്നും ഇതുപോലെ രണ്ടാം കേന്ദ്രത്തിലെ ചുമതലക്കാർ സംവാദകരെ കൂട്ടി അവരുടെ സംവാദസ്ഥലത്തെത്തിക്കും.
  •  സംവാദകന്റെ പൊതുവായ ഒരവതരണം നടന്ന ശേഷം ചോദ്യങ്ങളും വിശദീകരണങ്ങളും ചർച്ചകളും ചേരുന്ന സംവാദമാണ്‌ നടക്കുക.
  •  സാധാരണ രീതിയിലുള്ള പ്രസംഗം ഒഴിവാക്കും. പലരും പ്രതികരിക്കാതിരിക്കുന്നത്‌ അവർക്കു കൂടി പങ്കാളിത്തമുള്ള സംവാദശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കാത്തതുകൊണ്ടാണ്‌. നമുക്കു ചുറ്റുമുള്ള സജീവമായ പ്രശ്‌നങ്ങൾ വിശകലനാത്മക സ്വഭാവത്തോടെ അവതരിപ്പിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പ്രതികരണങ്ങൾ എന്നിവ കേൾക്കുകയും വേണം. ഇങ്ങനെ ഒന്നിച്ച്‌ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവാദാത്മക ശൈലി വളർത്തിയെടുക്കുകാണ് ലക്‌ഷ്യം.  

    യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ

    1.വേണം മറ്റൊരു കേരളം മറ്റൊരു ഇന്ത്യക്കായി
    2.ജനകീയാരോഗ്യനയം
    3. ഭൂവിനിയോഗവും വികസനവും
    4. ഗതാഗതനയം
    5. കൃഷിയും മാലിന്യവും
    6. പശ്ചിമഘട്ടവും കേരള വികസനവും

    വിവിധ കേന്ദ്രങ്ങളിൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നവർ

    (ലിസ്റ്റ് അപൂർണ്ണം)
    1. ടി ഗംഗാധരൻ
    2. എൻ കെ ശശിധരൻ പിള്ള
    3. കെ ടി രാധാകൃഷ്ണൻ
    4. ടി പി കുഞ്ഞിക്കണ്ണൻ
    5. എം പി പരമേശ്വരൻ
    6. പ്രൊഫ സി പി നാരായണൻ
    7. വി ജി ഗോപിനാഥൻ
    8. പി ഗോപകുമാർ
    9. വി വി ശ്രീനിവാസൻ
    10. പി രാധാകൃഷ്ണൻ
    11. മനോജ്കുമാർ വി
    12. എം വിജയകുമാർ
    13. കെ കെ ജനാർദ്ദനൻ
    14. പി എ തങ്കച്ചൻ
    15. പ്രൊഫ വി ആർ രഘുനന്ദൻ
    16. ജി രാജശേഖരവാര്യർ
    17. ജോജി കൂട്ടുമ്മൽ
    18. പി വി വിനോദ്
    19. അഡ്വ. സുഹൃത്ത്കുമാർ
    20. മണലിൽ മോഹനൻ
    21. എ എം ബാലകൃഷ്ണൻ
    22. എം എസ് മോഹനൻ
    23. സജീവ് കുമാർ പി ബി
    24. സി എ നസീർ
    25. ജി രാജശേഖരൻ
    26. എ രാഘവൻ
    27. ടി പി സുധാകരൻ
    28. ഡോ.കെ ജി രാധാകൃഷ്ണൻ
    29. ഡോ കെ രാജേഷ്
    30. ഡോ ടി കെ ആനന്ദി
    31. വി രാജലക്ഷമി
    32. പ്രൊഫ പി കെ രവീന്ദ്രൻ
    33. ടി ആർ സുകുമാരൻ
    34. ലിയൊനാർഡ്
    35. അജില
    36. അരുൺ കുമാർ
    37. എൻ ശാന്തകുമാരി
    38. ആർ രാധാകൃഷ്ണൻ
    39. വി വിനോദ്
    40. ഒ എം ശങ്കരൻ
    41. ഇ വിലാസിനി
    42. ഡോ പി വി പുരുഷോത്തമൻ
    43. പ്രൊഫ കെ പാപ്പൂട്ടി
    44. ടി വി നാരായണൻ
    45. സി പി ഹരീന്ദ്രൻ
    46. പി വി സന്തോഷ്ഡോ
    47. കാവുമ്പായി ബാലകൃഷ്ണൻ
    48. കെ എം ബേബി
    49. ടി രാധാമണി
    50. ടി പി സുരേഷ് ബാബു
    51. സി മധുസൂദനൻ
    52. പി എസ് രാജശേഖരൻ
    53. ടി പി കലാധരൻ
    54. അഡ്വ കെ പി രവി പ്രകാശ്
    55. ടി പി ശ്രീശങ്കർ
    56. കെ കെ രവി
    57. പി ആർ രാഘവൻ
    58. ജി ബാലകൃഷ്ണൻ നായർ
    59. എ പി മുരളീധരൻ
    60. മന്മഥൻ പിള്ള
    61. എം പി സി നമ്പ്യാർ
    62. പി കെ ബാലകൃഷ്ണൻ
    63. വി ചന്ദ്രബാബു
    64. പ്രൊഫ എൻ കെ ഗോവിന്ദൻ
    65. വി വി ശാന്ത
    66. ഇ പി രത്നാകരൻ
    67. കെ വിജയൻ
    68. പി വി ദിവാകരൻ
    69.                                                                (കടപ്പാട്:പരിഷത്ത് വിക്കി )
       

    ചൊവ്വാഴ്ച, ജനുവരി 14, 2014

    മകരവിളക്കും മകരജ്യോതിയും...വിശ്വാസവും വസ്തുതയും

                                                             (കടപ്പാട് :നവനീത് കൃഷ്ണൻ.എസ് ,ഫെയ്സ് ബുക്ക് )

    പൊന്നമ്പലമേട്ടില്‍ മകരവിളക്കിനോടൊപ്പം കാണുന്ന നക്ഷത്രമാണ് മകരജ്യോതി എന്നു വിളിക്കപ്പെടുന്നത്. അത് നക്ഷത്രമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് അന്നേദിവസം മാത്രമാണ് ഈ ദിവ്യപരിവേഷം ഉള്ളത്. മകരവിളക്കിന്റെ തലേദിവസവും അടുത്ത ദിവസവും അതിനടുത്ത ദിവസവും എല്ലാം ആ നക്ഷത്രം ഉദിക്കുന്നുണ്ട്. പക്ഷേ അപ്പോള്‍ ഒന്നും അത് മകരജ്യോതി ആണ് എന്ന് പറയാറില്ല എന്ന് മാത്രം.

    മകരവിളക്ക് എന്ന മനുഷ്യനിര്‍മ്മിതമായ തീ കാണാന്‍ ശബരിമലയില്‍ പോകണമെങ്കിലും മകരജ്യോതി കാണാന്‍ അത് വേണ്ട. ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സിറിയസ്സ് എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്. ചന്ദ്രനും ശുക്രനും ചിലപ്പോള്‍ വ്യാഴവും കഴിഞ്ഞാല്‍ രാത്രി ആകാശത്ത് കാണാവുന്ന ഏറ്റവും പ്രഭയേറിയ ജ്യോതിര്‍ഗോളമാണിത്. നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയതും ഇതേ നക്ഷത്രത്തിനു തന്നെ. അതു കൊണ്ടു തന്നെ ആരുടേയും കണ്ണില്‍പെടാതെ പോകാന്‍ ഈ നക്ഷത്രത്തിനാവില്ല.

    സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്നോ നോക്കിയാല്‍ സിറിയസ്സിനെ കണ്ട് സായൂജ്യമടയാവുന്നതാണ്!. ചിത്രം നോക്കുക. വേട്ടക്കാരന്‍ എന്ന ഓറിയോണ്‍ നക്ഷത്രഗണത്തെ മിക്കവര്‍ക്കും പരിചയമുണ്ടാകും. ആ നക്ഷത്രഗണത്തിന്റെ അടുത്തായി വേട്ടക്കാരന്റെ നായ എന്നറിയപ്പെടുന്ന മറ്റൊരു നക്ഷത്രഗണമുണ്ട്. 'കാനിസ്സ് മേജ'ര്‍ അഥവാ 'വലിയനായ' എന്നാണ് ഇത് അറിയപ്പെടുന്നത്. ആ നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ്സ്. ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളനക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പം തന്നെ.

    സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം. സമയവും മറ്റും കേരളത്തിനനുസരിച്ചാണ് ഇനി പറയുന്നത്. ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. പക്ഷേ ശുക്രന്‍, വ്യാഴം തുടങ്ങിയ ഗ്രഹങ്ങള്‍ ചിലപ്പോള്‍ ആദ്യം കണ്ടേക്കാം. പക്ഷേ നക്ഷത്രങ്ങളില്‍ സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്.

    ഇപ്പോഴത്തെ അവസ്ഥയില്‍ (2011 ജനുവരി 10 – ഫെബ്രുവരി 10) ഏതാണ്ട് എട്ട് – എട്ടരയോട് കൂടി ഏതാണ്ട് 45ഡിഗ്രി ഉയരത്തിലായി സിറിയസ്സിനെ കാണാം. ഏതാണ്ട് തലയ്ക്ക് മീതേ അപ്പോള്‍ ഓറിയോണ്‍ നക്ഷത്രഗണത്തേയും കാണാവുന്നതാണ്.

    കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയും. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. ജൂണ്‍ ജൂലായ് മാസങ്ങളില്‍ മാത്രമാണ് കാണാന്‍ ബുദ്ധിമുട്ടു നേരിടുക. കേരളത്തില്‍ സിറിയസ് ഉദിക്കുന്ന സമയവിവരപ്പട്ടിക നോക്കൂ.

    (സിറിയസ് നക്ഷത്രം കേരളത്തിലെ ഉദയാസ്തമയങ്ങള്‍ – സമയവിവരപ്പട്ടിക. എല്ലാ മാസവും 15 ആം തീയ്യതിയോടനുബന്ധിച്ച ദിവസങ്ങളിലെ സമയമാണിത്. സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം. )

    മാസം,
    ഉദയം, നന്നായി കാണുവാന്‍ കഴിയുന്ന സമയം, അസ്തമയം എന്നീ ക്രമത്തില്‍
    ജനുവരി - 6 PM, 8 PM മുതല്‍, 5 AM
    ഫെബ്രുവരി- 4 PM, 7PM മുതല്‍, 3 AM
    മാര്‍ച്ച് -2 PM, PM മുതല്‍, 1 AM
    ഏപ്രില്‍- 12 NOON, 7PM മുതല്‍, 11 PM
    മെയ്- 10 AM, 6PM മുതല്‍, 9 PM
    ജൂണ്‍- 8 AM, നല്ല സമയമില്ല, 7 PM
    ജൂലായ്- 6 AM, കാണാന്‍ കഴിയില്ല, 5 PM
    ആഗസ്റ്റ്- 4 AM, 5.30AM മുതല്‍, 3 PM
    സെപ്റ്റംബര്‍ - 2 AM, 4 AM മുതല്‍, 1 PM
    ഒക്ടോബര്‍, 12 MID NIGHT, 2 AMമുതല്‍, 11 AM
    നവംബര്‍- 10 PM, 12 AMമുതല്‍, 9 AM
    ഡിസംബര്‍- 8 PM, 10 PM മുതല്‍, 7 AM