വെള്ളിയാഴ്‌ച, നവംബർ 15, 2013

മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് മലയാളത്തിൽ


പ്രൊഫ:മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൂർണരൂപത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഇതു സംബന്ധമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കുകയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.പുസ്തകത്തിന്റെ കാസർഗോഡ്‌ ജില്ലാതല പ്രകാശനം ഹോസ്ദുർഗ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് എളേരിത്തട്ട് ഗവ:കോളേജ് പ്രിൻസിപ്പൽ പ്രൊഫ:എം.ഗോപാലൻ നിർവഹിച്ചു.പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം വി.വി.ശാന്ത ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.കെ.ബാലകൃഷ്ണൻ 

പുസ്തകംപരിചയപ്പെടുത്തി.ഡോ.കെ.എം.ശ്രീകുമാർ,ഡോ.സി.രാമകൃഷ്ണൻ,എ.എം.ബാലകൃഷ്ണൻ,പി.മുരളീധരൻ,വി.ടി.കാർത്യായനി,കെ.കെ.രാഘവാൻ,കെ.നാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.പരിഷത്ത് ജില്ലാ സെക്രട്ടറി പ്രദീപ്‌ കൊടക്കാട് സ്വാഗതവും ചന്ദ്രശേഖരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ജില്ലാ പ്രസിഡന്റ് വി.എസ.ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

2 അഭിപ്രായങ്ങൾ:

  1. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നു; പൂർണ്ണമായി വായിച്ചിട്ടില്ലെങ്കിലും. പുസ്തകം വായിക്കണമെന്നുണ്ട്.
    പ്രസിദ്ധീകരിച്ചതിന്‌ നന്ദി...

    പുസ്തകം കോട്ടയം എറണാകുളം ജില്ലകളിൽ കിട്ടുമോ ?

    മറുപടിഇല്ലാതാക്കൂ